പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, മങ്കടയിൽ മഞ്ഞളാംകുഴി അലി; മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ

Share to


Perinthalmanna Radio
Date: 11-03-2026

പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ ധാരണയായി. പെരിന്തൽമണ്ണയിൽ നിലവിലെ എം.എൽ.എ നജീബ് കാന്തപുരവും മങ്കടയിൽ നിലവിലെ എം.എൽ.എ മഞ്ഞളാംകുഴി അലിയും തന്നെ വീണ്ടും ജനവിധി തേടും. ഇരുവരുടെയും മണ്ഡലങ്ങളിലെ പ്രവർത്തനമികവും ജനസ്വാധീനവും കണക്കിലെടുത്താണ് പാർട്ടി വീണ്ടും അവസരം നൽകുന്നത്.

ആകെയുള്ള 27 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ച ലീഗ്, പത്തോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.

*ഉറപ്പിച്ച പ്രധാന സ്ഥാനാർത്ഥികൾ:*

▪️പെരിന്തൽമണ്ണ – നജീബ് കാന്തപുരം
▪️മങ്കട – മഞ്ഞളാംകുഴി അലി
▪️മഞ്ചേശ്വരം – എ.കെ.എം അഷ്റഫ്
▪️കുറ്റ്യാടി – പാറക്കൽ അബ്ദുള്ള
▪️ഏറനാട് – പി.കെ ബഷീർ
▪️മഞ്ചേരി – അഡ്വ. റഹ്‌മത്തുള്ള
▪️കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
▪️തിരൂർ – കുറുക്കോളി മൊയ്തീൻ
▪️മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ
▪️കളമശേരി – വി.ഇ അബ്ദുൽ ഗഫൂർ

കോൺഗ്രസുമായി സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിലും മുന്നണിയിൽ ഏകദേശ ധാരണയായിട്ടുണ്ട്. തിരുവമ്പാടി കോൺഗ്രസിന് നൽകി പകരം പട്ടാമ്പി ലീഗ് ഏറ്റെടുത്തേക്കും. കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കാനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. പുനലൂരിന് പകരം ചടയമംഗലത്തും ലീഗ് മത്സരിക്കാൻ സാധ്യതയുണ്ട്.

പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കാനാണ് സാധ്യത. തിരൂരങ്ങാടിയിൽ പി.എം.എ സലാമിനെയും അൻവർ നഹയെയും പരിഗണിക്കുന്നു. താനൂരിൽ പി.കെ. നവാസിനും കാസർകോട് കെ.എം. ഷാജിക്കുമാണ് മുൻഗണന. കോഴിക്കോട് സൗത്തിൽ എം.കെ മുനീർ മത്സരിച്ചില്ലെങ്കിൽ പി.കെ ഫിറോസിനായിരിക്കും നറുക്ക് വീഴുക.

പെരിന്തൽമണ്ണയും മങ്കടയും ഉൾപ്പെടെയുള്ള പ്രധാന മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക വരും ദിവസങ്ങളിൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *