റമസാൻ അവസാന പത്തിൽ; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ

Share to


Perinthalmanna Radio
Date: 11-03-2026

പെരിന്തൽമണ്ണ ∙ വിശ്വാസികൾക്ക് ആത്മനിർവൃതിയേകി റമസാൻ മൂന്നാം പത്തിൽ. ആരാധനലായങ്ങളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. ആയിരം രാവുകളെക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ മൂന്നാമത്തെ പത്തിലാണ്. ഇരുപത്തിയേഴാം രാവിൽ ലക്ഷങ്ങൾ സംഗമിക്കുന്ന പ്രാർഥനാ സംഗമം മഅദിൻ സ്വലാത്ത് നഗറിൽ നടക്കും. ജില്ലയിലെ പെരുന്നാൾ വിപണിയും വരും ദിവസങ്ങളിൽ സജീവമാകും.

മൂന്നാമത്തെ പത്തിൽ പള്ളികളിൽ ഭജനയിരിക്കുന്നവരുടെ (ഇഅ്തികാഫ്) എണ്ണം കൂടും. ഒറ്റയിട്ട രാവുകളിൽ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുക എന്നാണ് നബിവചനം. അതിനാൽ, അവസാന പത്തിലെ രാത്രികളിൽ പള്ളികളിൽ പ്രത്യേക പ്രാർഥന നടക്കും. പാപമോചനം തേടിയുള്ള പ്രത്യേക പ്രാർഥനകളും കൂടുതലായി നടക്കുന്നത് അവസാന പത്തിലാണ്.

വിശ്വാസികൾ പെരുന്നാളിന് സജ്ജമാകുന്ന ദിവസങ്ങൾ കൂടിയാണു വരുന്നത്. ജില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം ഇനി തിരക്കേറും. മഞ്ചേരിയിലും പെരിന്തൽമണ്ണയിലും തിരൂരിലും കൊണ്ടോട്ടിയിലും പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പകൽ നല്ല ചൂടായതിനാൽ രാത്രി കുടുംബസമേതം വസ്ത്രങ്ങളും മറ്റും വാങ്ങാനിറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *