മേലാറ്റൂർ മിനി എം.സി.എഫിലെ മാലിന്യം ഒടുവിൽ നീക്കി

Share to


Perinthalmanna Radio
Date: 14-03-2026

മേലാറ്റൂർ: എൽ.പി. സ്‌കൂളിനു സമീപം പാതയോരത്തെ മിനി എം.സി.എഫിൽ മാസങ്ങളായി കെട്ടിക്കിടന്നിരുന്ന അജൈവമാലിന്യം നീക്കം ചെയ്തു. വെള്ളിയാഴ്‌ച രാവിലെയാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം ഹരിതകർമ സേനാംഗങ്ങളെത്തി മാലിന്യം നീക്കിയത്. വള്ളിപ്പടർപ്പുകൾ പടർന്നുകയറിയ മിനി എം.സി.എഫും പരിസരവും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ കാൽനടയായി പോകുന്ന പാതയോരത്താണ് മിനി എം.സി.എഫിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത്. മിനി എം.സി.എഫ്. പൂട്ടിയിടാത്തതിനാൽ മാലിന്യം തെരുവുനായ്‌ക്കൾ കടിച്ച് പുറത്തേക്കിടുന്നത് പതിവായിരുന്നു.

മാസങ്ങളായി കൂട്ടിയിട്ട മാലിന്യമായതിനാൽ അതിൽ ഇഴജന്തുക്കളുടെ സാന്നിധ്യമുള്ളതായും പരാതി ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ കാൽനടക്കാരും സമീപവാസികളുമെല്ലാം വലിയ ആശങ്കയിലായിരുന്നു. മാലിന്യം നീക്കി എം.സി.എഫ്. വൃത്തിയാക്കിയതോടെ മാസങ്ങളായുള്ള ആശങ്കയ്ക്ക് അറുതിയായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *