
Perinthalmanna Radio
Date: 15-03-2026
ന്യൂഡൽഹി: കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞ് ഏപ്രിൽ മൂന്നാം വാരത്തിലാണ് തിരഞ്ഞെടുപ്പെന്നറിയുന്നു. മേയ് ആദ്യ വാരം ഫലപ്രഖ്യാപനമുണ്ടായേക്കും.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വിലയിരുത്തിയ കമ്മിഷൻ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ സജ്ജമാണ്. ഇത് മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലും അസാമിലും റാലികളും വികസന പദ്ധതികൾ പ്രഖ്യാപിക്കലും പെട്ടെന്ന് പൂർത്തിയാക്കി. ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കുന്നതിനാൽ, പോളിംഗ് ഏപ്രിൽ മാസങ്ങളിൽ പൂർത്തിയാക്കി മേയ് ആദ്യ വാരം ഫല പ്രഖ്യാപനമുണ്ടായേക്കും.
പശ്ചിമ ബംഗാളിലെയും അസാമിലെയും വോട്ടിംഗ് ഘട്ടങ്ങൾ കുറയാനുമിടയുണ്ട്. 2021ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളും അസമിൽ മൂന്ന് ഘട്ടങ്ങളുമായിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒറ്റഘട്ട വോട്ടിംഗ് തുടരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
