
Perinthalmanna Radio
Date: 18-03-2026
പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കളം നിറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരവും എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയും. നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണ നഗരത്തിൽ ഇന്നലെ വൈകിട്ട് പ്രവർത്തകർ സ്വീകരണം ഒരുക്കി.
പെരിന്തൽമണ്ണ മണ്ഡലം മുസ്‌ലിംലീഗ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലെ പ്രധാന റോഡുകളും ചുറ്റി കോഴിക്കോട് റോഡിൽ സമാപിച്ചു. പാതകളുടെ ഇരുവശവും ചേർന്ന് നിന്നിരുന്ന പൊതുജനങ്ങളും വാഹനങ്ങളിലെ യാത്രക്കാരും കൈവീശിയും നിറഞ്ഞ കയ്യോടിയോടു കൂടിയുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
പ്രകടനത്തിന് കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, മുൻമന്ത്രി നാലകത്ത് സൂപ്പി, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി താമരത്ത് ഉസ്മാൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്ദുസ്സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാസർ, എ.കെ.മുസ്തഫ, പച്ചീരി സുരയ്യ ഫാറൂഖ്, എം.ബി.ഫസൽ മുഹമ്മദ്, അരഞ്ഞിക്കൽ ആനന്ദൻ, ഷൗക്കത്ത് നാലകത്ത്, കൊളക്കാടൻ അസീസ്, പി.സുബൈർ, മജീദ് മണലായ തുടങ്ങിയവർ നേതൃത്വം നൽകി.
എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫ ഏലംകുളത്തെ ഇഎംഎസിന്റെ ജന്മഗ്രഹത്തിൽനിന്നു തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി.
ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് സ്ഥാനാർഥിയെ സ്വീകരിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഇ.രാജേഷ്, ഏരിയ കമ്മിറ്റി അംഗം പി.ഗോവിന്ദപ്രസാദ്, എസ്.ശ്രീരാജ്, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധു, ടി.ഗോകുൽ, ബ്രാഞ്ച് സെക്രട്ടറി ബാലൻ എന്നിവർ നേതൃത്വം നൽകി. പാലൂർ ആലഞ്ചേരി പൂരോത്സവ നഗരിയിലും സ്ഥാനാർഥിയെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
