നജീബ് കാന്തപുരം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Share to


Perinthalmanna Radio
Date: 19-03-2026

പെരിന്തൽമണ്ണ: യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം എംഎൽഎ ഇന്ന് രാവിലെ 11 ന് വരണാധികാരിയായ സബ് കലക്‌ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. നേതാക്കളെയും മുതിർന്ന പ്രവർത്തകരെയും കണ്ട് അനുഗ്രഹം തേടുന്ന തിരക്കിലായിരുന്നു ഇന്നലെ അദ്ദേഹം.

നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. . സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ എന്നിവരെയും സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി.സേതുമാധവനെ വീട്ടിലെത്തി കണ്ടു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കാരണവന്മാരെയും കണ്ട് അനുഗ്രഹം വാങ്ങി.

അതോടൊപ്പം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ മരണവീടുകളിലും രോഗികളായ വിവിധ വോട്ടർമാരുടെ വീടുകളിലും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10 ന് മണ്ഡലം മുസ്‌ലിം ലീഗ് ഓഫിസിൽ നിന്ന് യുഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക സമർപ്പണത്തിന് എത്തുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *