
ത്യാഗത്തിന്റെയും, ലാളിത്യത്തിന്റെയും, പരിശുദ്ദിയുടെയും പുണ്യമാസം അസ്തമിക്കുമ്പോൾ, ശവ്വാലിൻ അമ്പിളിമാമൻ മാനത്ത് ഉദിച്ചു കൊണ്ട് ഒരു പെരുന്നാൾ കൂടി മുസ്ലിം കൈരളിക്ക് ആഗതമായിരിക്കുന്നു. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ എന്ന തക്ബീറോട് കുടി നാടെങ്ങും ആഹ്ലാദപൂർവം ആ പുണ്യ മുഹൂർത്തത്തെ വരവേൽക്കുകയാണ്…
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക് കണ്ണീരോടെ പുണ്യ മാസത്തെ യാത്രയാക്കുമ്പോഴും, ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന് ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്വർ…
എങ്ങും തക്ബീർ ധ്വനികൾ ഉയരുമ്പോൾ, കുട്ടികൾ എല്ലാം മതിമറന്ന് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുകയാണ്. പെണ്ണുങ്ങൾ മൈലാഞ്ചിയുമണിഞ്ഞ് മൊഞ്ചോടുകൂടിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്. അടുക്കളകളാകട്ടെ പെരുന്നാൾ അപ്പത്തിന്റെ ഗന്ധത്താൽ നിറയുകയാണ്…
നിസ്കാരവും കഴിഞ്ഞു പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് വീടായവീടുകളെല്ലാം കയറി ഇറങ്ങുമ്പോൾ, പരസ്പര ബന്ധം ഊട്ടിഉറപ്പിക്കാനും കൂടിയാണ് ഈ പുണ്യ ദിവസം…
_ഏവർക്കും പെരിന്തൽമണ്ണ റേഡിയോയുടെ ചെറിയ പെരുന്നാൾ ആശംസകൾ_
. ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
