
Perinthalmanna Radio
Date: 21-03-2026
പെരിന്തൽമണ്ണ: പെരുന്നാൾ ദിനത്തിലും സജീവമായി പെരിന്തൽമണ്ണയിലെ മുന്നണി സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫ ജന്മനാടായ പുലാമന്തോൾ ചെമ്മലശ്ശേരിയിലെ ബദ്ർ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിന് ശേഷം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച ഹനീഫ ജുമുഅ നമസ്കാരത്തിന് ചെമ്മല ജുമുഅ മസ്ജിദിലെത്തി.
ബാല്യകാല സുഹൃത്തുക്കളോടും നാട്ടുകാരോടും നാട്ടിലെത്തിയ പ്രവാസികളോടും വോട്ടഭ്യർഥിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് അയൽപ്രദേശമായ വളപുരത്ത് വോട്ടർമാരെ കണ്ടു. മുഹമ്മദ് ഹനീഫ പെരുന്നാൾ ദിനത്തിൽ പൂർണമായും സ്വന്തം നാട്ടിലായിരുന്നു. ഇന്ന് രാവിലെ 11 ന് നാമനിർദേശ പത്രിക സമർപ്പിക്കും.
മക്കൾക്കും യുഡിഎഫ് പ്രവർത്തകർക്കും ഒപ്പം പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തതായിരുന്നു പെരിന്തൽമണ്ണ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ചെറിയ പെരുന്നാൾ ദിനത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
എൻഡിഎ സ്ഥാനാർഥി അഡ്വ.കെ.പി.ബാബുരാജ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
അതിന്റെ മുന്നോടിയായി ഇന്നലെ പ്രധാന പ്രവർത്തകരെ കണ്ടു. പെരിന്തൽമണ്ണയിൽ ബിജെപി പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
