കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക നൽകി; ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് പ്രഖ്യാപനം

Share to


Perinthalmanna Radio
Date: 21-03-2026

മങ്കട: മങ്കടയിൽ മഞ്ഞളാംകുഴി അലിക്ക് എതിരെ മത്സരിക്കാൻ  മുസ്ലിം ലീഗ് മങ്കട നിയോജക മണ്ഡലം മുൻ പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പാർട്ടി വിടാനുണ്ടായ കാരണങ്ങളെക്കുറിച്ചും നാളെ നടത്തുന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

താൻ ഇപ്പോൾ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരുടെ പിന്തുണയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ഈ രാജ്യത്തെ ഏത് പൗരന്റെയും പിന്തുണ തനിക്ക് സ്വീകാര്യമാണെന്നും വോട്ട് ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും അദ്ദേഹം മറുപടി നൽകി.

ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടാകുമോ എന്ന കാര്യത്തിൽ അവരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഹമ്മദ് വ്യക്തമാക്കി. നിലവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, തന്റെ അഭ്യർത്ഥന പ്രകാരം അവർ പിന്തുണ നൽകുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരിക്കാനാവശ്യമായ കെട്ടിവെക്കാനുള്ള തുക നൽകിയത് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരാണെന്ന് മുഹമ്മദ് വെളിപ്പെടുത്തി. അദ്ദേഹം തന്റെ കുടുംബത്തിലെ കാരണവരാണെന്നും ആ ബന്ധത്തിന്റെ പേരിലാണ് തുക നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള വേദനയുണ്ടോ എന്ന ചോദ്യത്തിന്, നാളത്തെ വാർത്താ സമ്മേളനത്തിൽ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *