
Perinthalmanna Radio
Date: 21-03-2026
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നുള്ള ഊർജ പ്രതിസന്ധിക്കിടെ പ്രീമിയം
പെട്രോൾ വില ലീറ്ററിനു 2 രൂപയിലേറെ കൂട്ടിയതോടെ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ ജനങ്ങൾ. നിലവിൽ ഇതിന്റെ വില കൂട്ടിയിട്ടില്ലെങ്കിലും അതിനു മുന്നോടിയായാണ് പ്രീമിയം പെട്രോൾ വിലവർധനയെന്നാണ് ആശങ്ക. വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില രാജ്യാന്തരവിപണിയിൽ ബാരലിന് 119 ഡോളർ വരെ ഉയർന്നിരുന്നെങ്കിലും ഇന്നലെ 108 ഡോളറായി കുറഞ്ഞു.
സർക്കാരിന്റെ വില നിയന്ത്രണാധികാരം നേരത്തേ എടുത്തു കളഞ്ഞതിനാൽ വില കൂട്ടാനുള്ള തീരുമാനം കമ്പനികളുടേതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ, തിരഞ്ഞെടുപ്പു കാലത്ത് വില കൂട്ടാതിരിക്കുകയും അല്ലാത്തപ്പോൾ വില കൂട്ടുകയും ചെയ്യുന്ന രീതി വിലനിയന്ത്രണം നീക്കിയ ശേഷവും പ്രകടമാണ്. കോവിഡിന്റെ ആദ്യ കാലത്ത് രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ നികുതി കൂട്ടി വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു നിഷേധിക്കുകയും ചെയ്തിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
