കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍

Share to


Perinthalmanna Radio
Date: 22-03-2026

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരമായിരുന്നു 2021ല്‍ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. വെറും 38 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫയെ മുസ്ലിം ലീഗിൻ്റെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ നജീബ് കാന്തപുരത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി നിയമനടപടികളിലേയ്ക്ക് കടന്നിരുന്നു. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളില്‍ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വരാണാധികാരി അസാധുവാക്കി. 348 വോട്ടുകള്‍ അസാധുവാക്കിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുഹമ്മദ് മുസ്തഫ നിയമനടപടികളിലേയ്ക്ക് കടന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് നജീബ് കാന്തപുരത്തിന് അനുകൂലമായതോടെ കെപിഎം മുസ്തഫ നിയമനടപടികളില്‍ നിന്ന് പിന്മാറുകയായിരുന്നു. പെരിന്തല്‍മണ്ണ നിലനിർത്താനായി വീണ്ടും ഇറങ്ങുന്ന നജീബ് കാന്തപുരത്തെ നേരിടാൻ വി പി മുഹമ്മദ്‌ ഹനീഫയയെയാണ് സിപിഐഎം രംഗത്തിറക്കിയിരിക്കുന്നത്. അഡ്വ. കെ പി ബലരാജാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *