
Perinthalmanna Radio
Date: 22-03-2026
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 25-ന് തുടങ്ങുന്ന പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് അങ്ങാടിപ്പുറത്തെ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ ദേശവേല കമ്മിറ്റി ഭാരവാഹികളെയും യോഗം ചേർന്നു.
പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും മാർഗ നിർദേശങ്ങളും ചർച്ച ചെയ്തു. പെരിന്തൽമണ്ണ എസ്.ഐ. സുമേഷ് സുധാകർ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു.
വിവിധ ദേശവേല കമ്മിറ്റികളുടെയും അസോസിയേഷനുകളുടെയും തട്ടകം ആനപ്രേമി കൂട്ടായ്മയുടെയും പ്രതിനിധികൾ സംസാരിച്ചു. ദേവസ്വം സ്വീകരിച്ച മുന്നൊരുക്കങ്ങൾ എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ദേവസ്വം ജീവനക്കാരായ പി. ഗിരി, കെ.ടി. അനിൽകുമാർ, ആർ. ബിജു എന്നിവർ വിശദീകരിച്ചു.
പതിനൊന്നാം പൂരദിവസമായ ഏപ്രിൽ നാലിന് വൈകീട്ട് മൂന്നിന് തിരുമാന്ധാംകുന്ന് ദേവസ്വം കീഴേടമായ വേട്ടക്കാരൻ കാവിൽനിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽനിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പ് മുതുവറ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ വിവിധ ദേശങ്ങളിൽ നിന്നായി പത്തിലേറെ അനുബന്ധ പൂരങ്ങൾ വന്നുചേരും. മുതുവറ ക്ഷേത്രത്തിൽനിന്ന് തളി ക്ഷേത്രത്തിലേക്കും അവിടെനിന്ന് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്കും അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടക്കുന്നതിനാൽ ദേശീയപാതയിൽ വൈകീട്ട് മൂന്നുമുതൽ ഏഴുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
