
Perinthalmanna Radio
Date: 23-03-2026
പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡുകളിലൊന്നായ ജൂബിലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. റോഡിലെ ഓടകളുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ബി.എം.ബി.സി. (BMBC) പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. മഴക്കാലം തുടങ്ങുന്നതിന് മുൻപ് പണി പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.
മാസങ്ങളായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾ കനത്ത പൊടിശല്യമാണ് അനുഭവിക്കുന്നത്. റോഡ് കീറിപ്പൊളിച്ചിട്ടിരിക്കുന്നത് കാരണം പലർക്കും സ്വന്തം വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. എത്രയും പെട്ടെന്ന് നവീകരണം പൂർത്തിയാക്കി പൊടിശല്യത്തിൽ നിന്നും തകർന്ന റോഡിൽ നിന്നുമുള്ള ദുരിതയാത്രയ്ക്ക് അറുതി വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
