അങ്ങാടിപ്പുറത്ത് 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

Share to


Perinthalmanna Radio
Date: 25-03-2026

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ബുധനാഴ്‌ച തുടക്കമാകും. രാവിലെ 10ന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾ തുടങ്ങും. പൂജക്ക് ശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹം കോലത്തിൽ വെച്ച് പുറത്തേക്ക് ആനയിക്കും. വാദ്യമേളങ്ങളുടെയും കോമരങ്ങളുടെയും അകമ്പടിയിൽ ആറാട്ടിനായി കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമായി നടക്കുന്ന ആറാട്ട് എഴുന്നള്ളത്താണ് പൂരത്തിന്റെ സവിശേഷത. 11 ദിവസത്തിൽ ഭഗവതിക്ക് 21 ആറാട്ടും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലത്തെ ആറാട്ടിന് ശേഷം 11ന് കൊട്ടിക്കയറും. തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽ പൂരച്ചടങ്ങുകൾ അവസാനിക്കും. രാത്രി 9.30 നാണ് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം.

ആദ്യദിനം രാത്രി ഏഴിന് ചെറുതാഴം വിഷ്‌ണുരാജും കാഞ്ഞിരങ്ങാട് അരുൺരാജും ഇരട്ടത്തായമ്പക അവതരിപ്പിക്കും. ആറാട്ടുകടവിൽ ചെർപ്പുളശേരി ജയന്റെ തായമ്പക അരങ്ങേറും. ചൊവ്വാഴ്ച രോഹിണി കളംപാട്ട് നടന്നു. പൂരത്തിന് മുന്നോടിയായി എട്ട് ദിവസത്തെ ദ്രവ്യകലശം തിങ്കളാഴ്‌ച ശ്രീഭൂതബ ലിയോടെ സമാപിച്ചു. പൂരം പുറപ്പാടിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഉച്ച വരെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *