മാട്ടായക്കുന്ന് പൂരനഗരിയിൽ സജീവമായി സ്ഥാനാർഥികൾ

Share to


Perinthalmanna Radio
Date: 25-03-2026

പെരിന്തൽമണ്ണ: പൂരനഗരിയിൽ കുശലാന്വേഷണവും വോട്ട് അഭ്യർഥനയുമായി പെരിന്തൽമണ്ണയിലെ മുന്നണി സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരവും എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയും ഏലംകുളം മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനൊപ്പമായിരുന്നു പര്യടനം. ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും നിറഞ്ഞ മനസ്സോടെയാണ് ഇരു സ്ഥാനാർഥികളെയും സ്വീകരിച്ചത്.

പിന്നീട് താഴേക്കോട് പഞ്ചായത്തിലായിരുന്നു നജീബ് കാന്തപുരത്തിന്റെ പര്യടനം. സൂഫിവര്യനായ തെയ്യോട്ടുചിറ കമ്മുസൂഫിയുടെ കബറിടത്തിൽ പ്രാർഥന നടത്തിയാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് പുല്ലരിക്കോട്, പുത്തൂർ, ആട്ടിരിപ്പാറ, പള്ളിക്കുന്ന്, കുറ്റിപ്പുളി, മാട്ടറക്കൽ, നെല്ലിപ്പറമ്പ്, കരിങ്കല്ലത്താണി ടൗൺ, മുസ്‌ലിം ലീഗ് പാർട്ടി ഓഫിസ്, പഞ്ചായത്ത് ഓഫിസ്, അമ്മിനിക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. മുതിർന്ന വോട്ടർമാരുടെ വീടുകളിലും പ്രധാനപ്പെട്ട കവലകളിലും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാസർ, വർക്കിങ്‌ സെക്രട്ടറി എ.കെ.മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹുസൈൻ, യുഡിഎഫ് ചെയർമാൻ പത്മനാഭൻ, വി.പി.റഷീദ്, എം.ടി. അഫ്സൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. വൈകിട്ട് മേലാറ്റൂർ, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്ത് യുഡിഎഫ് കൺവൻഷനുകളിലും പങ്കെടുത്തു.

എൽഡിഎഫ് മണ്ഡലം സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫ ഇന്നലെ ഏലംകുളം, ആലിപ്പറമ്പ് പഞ്ചായത്തുകളിലായിരുന്നു പര്യടനം. ആലിപ്പറമ്പ് ലോക്കൽ തിരഞ്ഞെടുപ്പ് കൺവൻഷനിലും സ്ഥാനാർഥി പങ്കെടുത്തു. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ഗോവിന്ദപ്രസാദ്, എസ്.ശ്രീരാജ് ,ലോക്കൽ സെക്രട്ടറി എം.സോമസുന്ദരൻ, എം.ഷാഹിദ് എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.

എൻഡിഎ സ്ഥാനാർഥി കെ.പി.ബാബുരാജ് പെരിന്തൽമണ്ണ, ഏലംകുളം , ആലിപ്പറമ്പ്, ആനമങ്ങാട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ഏലംകുളം മനയിൽ സന്ദർശനം നടത്തി. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് വോട്ട് അഭ്യർഥന നടത്തി. പിന്നീട് പഴയകാല ജനസംഘം പ്രവർത്തകനായ എടത്തറതൊടി ഗോവിന്ദൻ എഴുത്തഛനെയും പഴയകാല ഖണ്ഡ് സംഘചാലക് സുകുമാരനെയും സന്ദർശിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജൻ, മണ്ഡലം പ്രസിഡന്റ് എൻ.ശ്രീജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ, എം.മണികണ്ഠൻ, രാജേശ്വരി പുലാമന്തോൾ, രാമചന്ദ്രൻ, രാമനുണ്ണി എന്നിവരും ഒപ്പം ഉണ്ട‌ായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *