
Perinthalmanna Radio
Date: 27-03-2026
പെട്രോള്‍, ഡീസല്‍ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ല്‍ നിന്ന് മൂന്നു രൂപയായും, ഡീസല്‍ ലീറ്ററിന് പത്തില്‍ നിന്ന് പൂജ്യമായും തീരുവ കുറച്ചു. എന്നാല്‍ ചില്ലറ വില്പനയില് വില കുറയാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില വൻതോതില്‍ വർധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചില ഇന്ധനക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികള്‍ വിലവർധനവിന് തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം നയാര കമ്പനി പെട്രോള്‍ ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
