
Perinthalmanna Radio
Date: 27-03-2026
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഏപ്രിൽ 9 മുതൽ തുടർച്ചയായ ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പും അധ്യാപക പരിശീലനവും പ്രമാണിച്ചാണ് പ്രത്യേക അവധി അനുവദിച്ചത്.
ഏപ്രിൽ 9 വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും, ഏപ്രിൽ 11 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പുതുക്കിയ പാഠപുസ്തകങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് നൽകുന്ന പരിശീലന പരിപാടികൾക്കായും മദ്രസകൾക്ക് അവധി നൽകാൻ സമസ്ത നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.
ഈ പ്രത്യേക അവധികൾക്കിടയിൽ വരുന്ന ഏപ്രിൽ 10, ഏപ്രിൽ 17 എന്നീ വെള്ളിയാഴ്ചകളിലെ പതിവ് അവധി കൂടി ചേരുന്നതോടെ മദ്രസകൾക്ക് തുടർച്ചയായ അവധി ലഭിക്കും. ഏപ്രിൽ 9-ന് അടക്കുന്ന മദ്രസകൾ ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം ഏപ്രിൽ 18 ശനിയാഴ്ചയാണ് പുനരാരംഭിക്കുക. ഈ അധ്യയന വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് മദ്രസകളിൽ നടപ്പിലാക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
