ഇന്നലെ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ വ്യാപകനാശം

Share to


Perinthalmanna Radio
Date: 29-03-2026

പെരിന്തൽമണ്ണ ∙ ഇന്നലെ വൈകിട്ട് മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടങ്ങൾ. പെരിന്തൽമണ്ണയിൽ കെട്ടിടത്തിന്റെ ഇരുമ്പു മേൽക്കൂര പാറിപ്പോയി. 100 മീറ്റർ മാറി ഇതു വീണ് മറ്റൊരു കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. മണ്ണാർക്കാട് റോഡിലെ കെ.പി.എം. മുഹമ്മദാലി ഹാജിയുടെ രാംകോ ഗോഡൗണിന്റെ മേൽക്കൂരയാണ് സമീപത്തെ മുസ്‌തഫയുടെ ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിലേക്ക് പാറി വീണത്.

അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പിൽ കനത്ത മഴയിൽ ഉമ്മാച്ചുവിന്റെ വീടിന് മുകളിലേക്ക് തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. മുസ്‌ലിം യൂത്ത്‌ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ് റസ്‌ക്യു ടീമംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകളിലേക്ക് വീണതിനെ തു‌ടർന്ന് ചിലയിടങ്ങളിൽ വൈദ്യുതി മണിക്കൂറുകളോളം തകരാറിലായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *