
Perinthalmanna Radio
Date: 29-03-2026
പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ജൂബിലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ ലെവലിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെയാണ് നിയന്ത്രണമുണ്ടാകുക.
വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളിൽ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ ഈ സമയക്രമം ശ്രദ്ധിക്കണമെന്നും ബദൽ പാതകൾ ഉപയോഗിക്കണമെന്നും പെരിന്തൽമണ്ണ നഗരസഭ മുൻസിപ്പൽ എൻജിനീയർ അറിയിച്ചു.
നിലവിൽ റോഡിലെ പൊടിശല്യവും യാത്രാ ദുരിതവും കാരണം വലിയ പ്രയാസം നേരിടുന്ന നാട്ടുകാർക്ക്, ലെവലിങ് പ്രവൃത്തികൾ ആരംഭിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗത്തിൽ ബി.എം.ബി.സി. (BMBC) പ്രവൃത്തികൾ കൂടി പൂർത്തിയാക്കി റോഡ് പൂർണ്ണ സജ്ജമാക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
