
Perinthalmanna Radio
Date: 30-03-2026
പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പു രംഗത്ത് ഓളങ്ങളൊരുക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ഷാഫി പറമ്പിൽ എംപിയും മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തു. മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പു പൊതുയോഗത്തിലും ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ പുലാമന്തോളിൽ നടന്ന റോഡ്‌ഷോയിലും വൻ ആൾക്കൂട്ടം പങ്കാളികളായി. രാവിലെ പുലാമന്തോൾ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഷാഫി പറമ്പിൽ എംപി കൂടി അണിചേർന്നതോടെ നിരത്തുകൾ തിങ്ങിനിറഞ്ഞു. കിലോമീറ്ററുകൾ നടന്നാണ് റോഡ് ഷോ ചെമ്മലശ്ശേരിയിൽ അവസാനിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സലിം കുരുവമ്പലം, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്ദുസ്സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാസർ, എ.കെ.മുസ്തഫ, ഷിബു ചെറിയാൻ, സി.സുകുമാരൻ, സി.കെ.ഹാരിസ്, ഷാജി കട്ടുപ്പാറ, കുഞ്ഞുമുഹമ്മദ്, എം.ബി.ഫസൽ മുഹമ്മദ്, അരഞ്ഞിക്കൽ ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ നഗരസഭയിലായിരുന്നു വൈകിട്ട് കുടുംബയോഗങ്ങൾ.
വെട്ടത്തൂർ പഞ്ചായത്തിലാണ് നജീബ് കാന്തപുരത്തിന്റെ ഇന്നത്തെ പര്യടനം. രാവിലെ പട്ടിക്കാട് ചുങ്കത്ത് നിന്നും തുടങ്ങി രാത്രി വെട്ടത്തൂരിൽ സമാപിക്കും.
മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം വൈകിട്ട് പെരിന്തൽമണ്ണ പട്ടാമ്പി റോഡിനെയും സമ്മേളന മൈതാനത്തെയും ആവേശക്കടലാക്കി. ഗാനമേളയും ഒരുക്കിയിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി താഴേക്കോട്, അരക്കുപറമ്പ് പഞ്ചായത്തുകളിലായിരുന്നു പര്യടനം. രാവിലെ മലയിൽ ആരംഭിച്ച പര്യടനം വട്ടപറമ്പിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ.ബദറുന്നിസ, സി.പി.രാമദാസ്, കെ.എച്ച്.ഹേമന്ത്, എ.നസീറ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.പി.ബാബുരാജ് മേലാറ്റൂരിലും എടയാറ്റൂരിലും പര്യടനം നടത്തി. സമൂഹത്തിലെ വിവിധ തുറയിലുള്ള ആളുകളുമായി ആശയവിനിമയം നടത്തി. എടയാറ്റൂർ സേവാകേന്ദ്രം സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
