
Perinthalmanna Radio
Date: 31-03-2026
ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കണം. ഇത്തവണ ഏപ്രില്‍ മാസത്തില്‍ 14 അവധികളാണ് ഉള്ളത്.
ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കമുള്ള ദിവസങ്ങള്‍ കണക്കാക്കിയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ 14 അവധികള്‍ വരുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.
കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികള്‍.
അവധികള്‍ ഇങ്ങനെ…
ഏപ്രില്‍ 1 – വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2- പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 3- ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 5- ഞായറാഴ്ച
ഏപ്രില്‍ 11- രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12- ഞായറാഴ്ച
ഏപ്രില്‍ 14- ഡോ. ബി ആര് അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15- വിഷു
ഏപ്രില്‍ 16- ബൊഹാഗ് ബിഹു
ഏപ്രില്‍ 19- ഞായറാഴ്ച
ഏപ്രില്‍ 20- ബസവ ജയന്തി/ അക്ഷയ തൃതീയ
ഏപ്രില്‍ 21- ഗരിയ പൂജ
ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 26- ഞായറാഴ്ച
……………………………………….
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
