
Perinthalmanna Radio
Date: 01-04-2026
ഷൊർണൂർ: ഏപ്രിൽ ഒന്നു മുതൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന 2 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുമെന്നു റെയിൽവേ അറിയിച്ചു. വൈകിട്ട് 4.25നു ഷൊർണൂരിൽ എത്തി 4.30ന് യാത്ര ആരംഭിക്കുന്ന നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് (16325) വൈകിട്ട് 4.50നു സ്റ്റേഷനിലെത്തി 4.55ന് ആകും പുറപ്പെടുക. രാവിലെ 8.40നു ഷൊർണൂരിൽ എത്തി 8.45നു യാത്ര ആരംഭിക്കുന്ന കണ്ണൂർ ആലപ്പുഴ എക്‌സ്പ്രസ് (16308) 8.50ന് സ്‌റ്റേഷനിൽ എത്തി 8.55നാണു പുറപ്പെടുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
