വനിതാ ഡോക്ടറെ മർദിച്ചതായി പരാതി; പെരിന്തൽമണ്ണയിൽ ഇന്ന് ഡോക്ടർമാരുടെ സമരം

Share to

Perinthalmanna Radio
Date: 03-04-2026

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സീനിയർ വനിതാ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലിലിനെ ഡോക്ടറുടെ പെരിന്തൽമണ്ണയിലെ വീട്ടിലെ പരിശോധനാ മുറിയിൽ വെച്ച് രോഗിയുടെ ബന്ധുക്കളായ നാലു പേർ മർദ്ദിച്ചതായി പരാതി. മുക്കിനുൾപ്പെടെ പരിക്കേറ്റ ഡോക്ടർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പെരിന്തൽമണ്ണയിൽ ഒ.പി. ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചു.

കഴിഞ്ഞ 19-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീയെ പ്രസവാനന്തര രക്ത സ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഇവർ 28-ന് മരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്ന് സംശയിക്കുന്നു.

മർദ്ദിച്ച സംഘത്തിൽ രണ്ടു പേർ സ്ത്രീകളാണ്. മുഖം പൂർണമായി മറയ്ക്കുന്ന രീതിയിൽ പർദ്ദ ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാനായില്ല. ഡോക്ടറുടെ വീട്ടിലെ സഹായിയായ സ്ത്രീയ്ക്കും വനിതാ ജീവനക്കാരിക്കും അക്രമം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എഫ്.ഐ .ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.

പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ഒ.പി. ബഹിഷ്ക്കരിച്ച് സമരം നടത്തുമെന്നും അടിയന്തര ചികിത്സാ സേവനങ്ങൾ മാത്രമേ ലഭ്യമാകുവെന്നും അറിയിച്ചു. സമരം ജില്ലാ, സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്നും സമരസമിതി അറിയിച്ചു.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *