പെരിന്തൽമണ്ണയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പ്രതികൾ പോലിസിന്റെ പിടിയിൽ

Share to


Perinthalmanna Radio
Date: 03-04-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ ആക്രമിച്ച സംഭവത്തിൽ നാല് പ്രതികളെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഡോക്ടറുടെ വീട്ടിലെ പരിശോധനാ മുറിയിൽ വെച്ചാണ് രോഗിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് മർദ്ദനം നടത്തിയത്.

കഴിഞ്ഞ 19-ാം തീയതി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീക്ക് പ്രസവാനന്തര രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ 28-ാം തീയതിയോടെ ഇവർ മരണപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു.

സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി വെള്ളിയാഴ്ച ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സമരത്തിൽ പങ്കുചേരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *