പെരിന്തൽമണ്ണയിലും  ഇന്ന് കൊട്ടിക്കലാശം; മൂന്ന് മുന്നണികൾക്കും പ്രത്യേക ഇടങ്ങൾ, നഗരത്തിൽ ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 07-04-2026

പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പെരിന്തൽമണ്ണയിലും ഇന്ന് കൊട്ടിക്കലാശം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 5:45 വരെയാണ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി മൂന്ന് പ്രമുഖ മുന്നണികൾക്കും നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിലായാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.

എൽ.ഡി.എഫിന് പട്ടാമ്പി റോഡിലെ സി.പി.എം. ഓഫീസ് പരിസരവും യു.ഡി.എഫിന് കോഴിക്കോട് റോഡിലെ ലീഗ് ഓഫീസ് പരിസരവും എൻ.ഡി.എക്ക് പാലക്കാട് റോഡിലെ ചമയം ടെക്സ്റ്റൈൽസ് പരിസരവുമാണ് അനുവദിച്ച സ്ഥലങ്ങൾ.

പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ ക്രമീകരണങ്ങൾ തീരുമാനിച്ചത്.

കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *