
Perinthalmanna Radio
Date: 08-04-2026
ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യുമ്പോഴുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ ഇനിയും പരിഹരിച്ചില്ല.
ബില്ലിങ്ങും വിതരണത്തിലുമുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഓരോ വിഭാഗം കാർഡ് ഉടമകൾക്കും കൃത്യമായ അളവിലുള്ള സാധനങ്ങളല്ല ഇ പോസിൽ കാണിക്കുന്നതെന്നും അതിനാൽ വിതരണം തടസ്സപ്പെടുകയാണെന്നും റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്ന കാര്യം ഭക്ഷ്യ പൊതു വിതരണ വകുപ്പും സമ്മതിച്ചു.
2 മാസത്തെ റേഷൻ വിഹിതം ഒന്നിച്ച് നൽകുന്ന സംവിധാനം സോഫ്റ്റ്‌വെയറിൽ സജ്ജീകരിച്ചപ്പോൾ ഉടലെടുത്ത സാങ്കേതിക തടസ്സങ്ങൾ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വേഗതക്കുറവിനു കാരണമായെന്നാണ് വിശദീകരണം.
ഇതു പരിഹരിക്കാൻ ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2 ദിവസം കൊണ്ട് 9% റേഷൻ വിതരണം നടന്നെന്നും വകുപ്പ് അവകാശപ്പെട്ടു. അതേസമയം, കൂടുതൽ ഐടി ടെക്നിഷ്യന്മാരെ ഏർപ്പെടുത്തി ഇപോസ് സംവിധാനത്തിലെ വിതരണ ക്രമീകരണ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
