
Perinthalmanna Radio
Date: 27-04-2026
പട്ടിക്കാട് : ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിൽ അങ്ങാടിപ്പുറം കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ വികസന വഴിയിൽ. റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കേണ്ട പദ്ധതികൾ നേരിട്ടറിയാൻ കഴിഞ്ഞ ദിവസം ഹാരിസ് ബീരാൻ എംപി പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. സംസ്ഥാന പാതയിൽ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനു സമീപം നിർമാണം നടക്കുന്ന റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയും അദ്ദേഹം നിരീക്ഷിച്ചു. റെയിൽവേ സ്‌റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്‌റ്റേഷൻ മാസ്‌റ്റർ സലീം പട്ടിക്കാട്, വികസന ഫോറം പ്രതിനിധി വസീം മുള്ള്യാകുർശി എന്നിവരുമായി ചർച്ച നടത്തി.
2010 ജൂൺ 16ന് അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന ഇ.അഹമ്മദാണ് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌റ്റേഷനെ മികച്ച സൗകര്യങ്ങളോടു കൂടിയ ആദർശ് സ്റ്റേഷൻ ആക്കി ഉദ്ഘാടനം ചെയ്‌തത്. 18 ബോഗികൾ നിർത്താനുള്ള പ്ലാറ്റ്ഫോം സൗകര്യം ഉണ്ടെങ്കിലും മേൽക്കൂരയില്ല. അതിനാൽ യാത്രക്കാർക്ക് മഴയും വെയിലും സഹിക്കേണ്ടി വരുന്നു. 3 വെയ്റ്റിങ് ഷെഡുകൾ മാത്രമാണ് ഉള്ളത്.
യാത്രക്കാർക്ക് ആവശ്യമായ വിശ്രമമുറി, ശുചിമുറി സൗകര്യം, ശുദ്ധജല ലഭ്യത എന്നിവയും ഉറപ്പു വരുത്തണം. പ്ലാറ്റ്‌ഫോമിനോട് ചേർന്ന് നിൽക്കുന്ന കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങൾ മുറിച്ച് മാറ്റാനും നടപടി വേണം. യാത്രക്കാർക്ക് കന്റീൻ സൗകര്യം ഏർപ്പെടുത്തുന്നതും പ്രയോജനപ്രദമാകും.
റെയിൽപാത കുറുകെ കടക്കാൻ സ്‌റ്റേഷന് സമീപം നടപ്പാലവും ആവശ്യമാണ്. റെയിൽവേ സ്‌റ്റേഷനും പരിസരവും നിത്യവും ശുചീകരിക്കാൻ സംവിധാനം വേണം. റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തണം. വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും നിലവിൽ പരിമിതമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
