
Perinthalmanna Radio
Date: 27-04-2026
പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതയായ ജൂബിലി റോഡിൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫൈസി ഹോട്ടലിന് സമീപമുള്ള ബാലവാടി മുതൽ പട്ടാമ്പി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പ്രവൃത്തികൾക്കായി ഇന്നലെ മുതൽ പൂർണ്ണമായും അടച്ചിടുന്നത്.
അടുത്ത 15 ദിവസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഈ സാഹചര്യത്തിൽ യാത്രക്കാർ മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
