വൈലോങ്ങരയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം

Share to


Perinthalmanna Radio
Date: 27-04-2026

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം കോട്ടയ്ക്കൽ റോഡിൽ വൈലോങ്ങരയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി വൻ അപകടം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കെട്ടിടത്തിന് കാര്യമായ നാശ നഷ്ടങ്ങൾ സംഭവിച്ചു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാങ്ങ് സ്വദേശിയായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വൈലോങ്ങര ലിബർട്ടി ക്ലബ് ആൻഡ് ലൈബ്രറിക്കും, രണ്ട് കച്ചവട സ്ഥാപനങ്ങൾക്കും അപകടത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ചു.

കരിങ്കല്ലത്താണി സ്വദേശികളായ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഭാഗ്യവശാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പരിക്കുകൾ ഒന്നുമില്ലാതെ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *