
Perinthalmanna Radio
Date: 30-04-2026
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം നഗരത്തിൽ കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന അൽപ്പാകുളത്തിന് സമിപം റോഡിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം. ഈ ഭാഗത്ത് കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ പ്രധാനമന്ത്രി കൃഷിയോജന പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അൽപ്പാകുളം നവീകരിക്കുന്നുണ്ട്. ഇടുങ്ങിയ റോഡിലെ ഗതാഗത കുരുക്കും നടപ്പാതകൾ ഇല്ലാത്തതും കാൽ നടയാത്രക്കാർക്ക് പ്രതിസന്ധി ആവുകുകയാണ്. കുളം നവീകരണ പ്രവൃത്തിയ്ക്ക് ഒപ്പം കുളത്തിനോട് ചേർന്ന ഭാഗത്ത് ഫുട്പാത്ത് നിർമിക്കണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
