
Perinthalmanna Radio
Date: 30-04-2026
പെരിന്തൽമണ്ണ : വെള്ളക്കെട്ടിൽ കുട്ടികൾ വീണ് അപകടം പറ്റിയാൽ ചെയ്യേണ്ട കാര്യങ്ങൾ ചേർത്ത് വിഡിയോ ചിത്രീകരിച്ച് ഫയർ ആൻ ഡ് റസ്ക്യൂ വിഭാഗം. കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോളെടുക്കാൻ പോയ കുട്ടി അപകടത്തിൽ പെടുന്നതും അവനെ അന്വേഷിച്ചു വന്ന കൂട്ടുകാർ അപകടത്തിൽ പെടുന്നതുമാണ് ചിത്രീകരിച്ചത്.
കൃഷിയിടത്തിലെ തൊഴിലാളികളും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തുന്നതും വാർഡ് മെംബർ ഫയർ ഫോഴ്സിനെ വിളിക്കുന്നതും ഫയർ സ്റ്റേഷനിൽ അലാറം മുഴക്കി സേനാ അംഗങ്ങൾ സ്കൂബ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സംഭവ സ്ഥലത്തെത്തി അപകടത്തിൽ പെട്ട കുട്ടികളെ മുങ്ങിയെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതുമാണ് ചിത്രീകരിച്ചത്.
സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷിഹാബ് ചോലക്കലാണ് ആശയത്തിനു പിന്നിൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബോധവത്കരണ വിഡിയോ പ്രചരിപ്പിക്കുന്നത്. സിവിൽ ഡിഫൻസ് കോ ഓഡിനേറ്ററും ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുമായ രാജേഷും സഹായവുമായി കൂടെ നിന്നു. തുടർന്ന് ജലാശയ അപകടങ്ങളെ കുറിച്ചും രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സ്റ്റേഷൻ ഓഫിസർ പി. നാസറിന്റെ സന്ദേശത്തോടെയാണ് സമാപിക്കുന്നത്.
ആലിപ്പറമ്പ് വളാംകുളത്തുള്ള പഞ്ചായത്ത് കുളത്തിലാണ് ചിത്രീകരിച്ചത്. വാർഡ് അംഗം അമ്പിളി രാമചന്ദ്രൻ എല്ലാ സഹായവും ഒരുക്കി കൊടുത്തു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെ.ടി. രാജേഷ്, കെ. സുജിത്, കെ. നവീൻ, പി.കെ. മുഹമ്മദലി, സിവിൽ ഡിഫൻസ് വളൻ്റിയർമാരായ ഷിഹാബ് ചോലക്കൽ, മുസമ്മിൽ, മുജീബ് റഹ്മാൻ, നൗഷാദലി, സിദ്ദീഖ്, പവിത്രൻ, പ്രദീഷ്, വാസുദേവൻ, ഷബീറലി, ഷീബ, സാബിറ, ശാരദ എന്നിവരും ബാലതാരങ്ങളായി പ്രദേശവാസികളായ മാളവിക, ആദിൽ, വിപിൻ, ആദിശങ്കർ, അജിത്, അഭിജിത്, ശിവ പ്രസാദ് എന്നിവരും വാർഡ് മെംബർ അമ്പിളിയും അഭിനയിച്ചു. സിവിൽ ഡിഫൻസ് അംഗം മുഹമ്മദ് അനസാണ് ചിത്രീകരണം നടത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
