
Perinthalmanna Radio
Date: 05-05-2026
പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പെരിന്തൽമണ്ണ നഗര മധ്യത്തിൽ റോഡ് തകർന്നു. ഊട്ടി റോഡിൽ വീനസ് റോഡിന് സമീപത്താണ് റോഡ് തകർന്നു. ഹൗസിങ് കോളനി റോഡിന് എതിർ വശത്തായി വീനസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഊട്ടി റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്.
തിരക്കേറിയ പാതയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. നിലവിൽ അപകട സാധ്യത ഒഴിവാക്കാൻ ഗർത്തത്തിന് ചുറ്റും താൽക്കാലികമായി ബാരിക്കേഡുകളും അപായ സൂചനകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും രാത്രി കാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്.
റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതാണ് തകർച്ചയ്ക്ക് കാരണമായത്. റോഡിന്റെ ബാക്കി ഭാഗം കൂടി ഇടിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
