മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി

Share to


Perinthalmanna Radio
Date: 06-05-2026

മേലാറ്റൂർ : സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുന്നതിന്റെ ഭാഗമായി മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി. 1985-കളിൽ നിർമിച്ച പ്രധാന കെട്ടിടവും ഫയലുകളും കംപ്യൂട്ടറുകളും മറ്റും സൂക്ഷിക്കുന്നതിനുവേണ്ടി പിന്നീട് നിർമിച്ച അനുബന്ധ കെട്ടിടവുമാണ് പൂർണമായും പൊളിച്ചു നീക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അനുവദിച്ച അരക്കോടി രൂപ ചെലവിലാണ് മേലാറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നത്.

കെട്ടിടം പൊളിക്കൽ പൂർത്തിയായാൽ ഉടൻ സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങും. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലധികം കഴിഞ്ഞിട്ടും നടപടികളിലെ മെല്ലെപ്പോക്ക് കാരണം പണി തുടങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ ദ്രവിച്ചുവീഴാറായ കെട്ടിടത്തിനുള്ളിൽ ജീവൻ പണയംവെച്ചാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. പണി തുടങ്ങിയതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി മേലാറ്റൂർ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിലേക്ക് മാറ്റി. ഫണ്ട് അനുവദിച്ചിട്ടും വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള പണി നീണ്ടു പോകുന്നതിനെക്കുറിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *