
Perinthalmanna Radio
Date: 26-05-2026
ആലിപ്പറമ്പ് ∙ ജലജീവൻ മിഷൻ പ്രവൃത്തികൾക്ക് വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിക്കാൻ ആലിപ്പറമ്പ് പഞ്ചായത്തിൽ നടപടി തുടങ്ങി.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിനാൽ ഗതാഗതം ദുഷ്കരമായിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥയെ തുടർന്ന് പഞ്ചായത്ത് അധികൃതർ ജല അതോറിറ്റിയുമായി ചർച്ച നടത്തി.
ഇതേ തുടർന്നാണ് റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പ്രവൃത്തി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ മേക്കാട്ടിൽ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
