പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

Share to


Perinthalmanna Radio
Date: 26-05-2026

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.16 വിജയശതമാനം കൂടി. 372423 റഗുലർ പരീക്ഷ എഴുതി. ഇതിൽ 2,90, 398 പേർ വിജയിച്ചു. ജൂൺ 29 ജൂലൈ 03 വരെ സേ പരീക്ഷ നടത്തും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും വിദ്യാഭ്യാസ മന്ത്രി നടത്തി. എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണിത്. പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മന്ത്രി അനുമോദനം നേർന്നു.
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലം പരീക്ഷ എഴുതിയത്.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രകാരം ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റും, ജൂൺ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നോടെ അലോട്ട്മെന്റ് നടപടികൾ അവസാനിക്കുകയും ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ആഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടക്കും, ആഗസ്റ്റ് അഞ്ചോടെ അഡ്മിഷൻ നടപടികൾ പൂർത്തിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *