വീണ്ടും പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 42 രൂപ

Share to


Perinthalmanna Radio
Date: 01-06-2026

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധന. 46 രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

തിരുവനന്തപുരത്ത് ഒരു  വാണിജ്യ സിലിണ്ടറിന് 3152 രൂപയും കൊച്ചിയിൽ 3131 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊൽക്കത്തയിലെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയർന്നു. വർധനക്ക് ആനുപാതികമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില മാറിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരിക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന വിലവർധനവ് ചെറുകിട ഭക്ഷണ ശാലകളെയും വഴിയോര കച്ചവടക്കാരെയും സാരമായി ബാധിക്കും. ഹോട്ടൽ-റസ്റ്റാറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. സാധാരണക്കാർക്കുള്ള ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകൾ പഴയ വിലയിൽ തുടരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *