
Perinthalmanna Radio
Date: 08-06-2026
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം. റെയിൽവേ പ്ലാറ്റ്ഫോമുകളിൽ കൂട്ടം ചേർന്നെത്തുന്ന തെരുവുനായ്ക്കളുടെ ഭീതിയിൽ യാത്രക്കാർ പലപ്പോഴും വലിയ ഭയപ്പാടിലാണ്. സമീപത്തെ വീടുകളിലും ഇവയുടെ വലിയ തോതിലുള്ള ശല്യമുണ്ട്. വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നതിനു പുറമേ വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഭാഗങ്ങൾ വരെ ഇവ കടിച്ചു നശിപ്പിക്കുന്ന സാഹചര്യമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് സഭാ യോഗത്തിൽ അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. അടിയന്തരമായി പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
