ഫുട്ബോളാണ് ലഹരി; ലഹരിക്കെതിരെ ബോധവൽക്കരണവുമായി പെരിന്തൽമണ്ണ പോലീസിന്റെ ഫുട്ബോൾ മത്സരം

Share to


Perinthalmanna Radio
Date: 29-06-2026

പെരിന്തൽമണ്ണ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. യുവതലമുറയ്ക്ക് ശക്തമായ സന്ദേശം നൽകുന്നതിനായി ‘ഫുട്ബോളാണ് ലഹരി’ എന്ന പേരിലാണ് പാലൊളിപ്പറമ്പ് ലൂസൈൽ ഫുട്ബോൾ ടർഫിൽ വെച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ നിർവഹിച്ചു.

ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി നടത്തിയ ഈ ടൂർണമെന്റിൽ പെരിന്തൽമണ്ണ ട്രാഫിക് യൂണിറ്റ്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ എന്നീ ടീമുകൾക്ക് പുറമെ പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി ടൗൺ ടീമിന്റെ നേതൃത്വത്തിലുള്ള മറ്റ് രണ്ട് ടീമുകളും പങ്കാളികളായി. ആവേശകരമായ മത്സരത്തിനൊടുവിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് വിതരണം ചെയ്തു. നാട്ടുകാരും കായികപ്രേമികളുമടക്കം നിരവധിപ്പേർ ഈ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *