
Perinthalmanna Radio
Date: 08-12-2022
പട്ടിക്കാട്: റെയിൽവേ പാത നവീകരണത്തിന്റെ ഭാഗമായി ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ബുധനാഴ്ച പട്ടിക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് റെയിൽവേ പാതയുടെയും ഗേറ്റിന്റെയും നവീകരണം ആരംഭിച്ചു.
ട്രാക്കുകൾക്കിടയിലെ കല്ലും മണ്ണും വേർതിരിച്ച് കല്ല് മാത്രമാക്കി സുരക്ഷയൊരുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വാണിയമ്പലം വരെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലായി നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിട്ടാണ് പണി നടക്കുന്നത്. പെരിന്തൽമണ്ണ-നിലമ്പൂർ പാതയിലൂടെ വരുന്ന വാഹനങ്ങൾ പട്ടിക്കാട് വലമ്പൂർ ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട് മേലാറ്റൂർ പെരിന്തൽമണ്ണ റോഡ് വഴിയുമാണ് സർവ്വീസ് നടത്തുന്നത്.
