മുതുവറ ക്ഷേത്രക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങി

Share to

Perinthalmanna Radio
Date: 08-12-2022

അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളത്തിൽ ഒരാഴ്ചയായി മീനുകൾ ചത്തുപൊങ്ങുകയാണ്. വെള്ളത്തിന് അസഹ്യമായ ദുർഗന്ധവും ഉണ്ട്.് നൂറുകണക്കിന് മീനുകളാണ് ഇതിനകം ചത്തുപൊങ്ങിയത്. ഒരു ഏക്കറോളം വിസ്തീർണമുള്ള കുളമാണ്. മീനൂട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുമാണ്. സാമൂഹികവിരുദ്ധർ വിഷം കലക്കിയതാണോ എന്നും പായൽ മൂടിയ കാരണം വേണ്ടത്ര ശുദ്ധവായു ലഭിക്കാത്തതാണോ കാരണമെന്നും സംശയമുണ്ട്. വെള്ളം പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്. ജലസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അടിയന്തര ശ്രദ്ധ വേണമെന്നും വെള്ളം കേടാകാനുള്ള കാരണം കണ്ടെത്താൻ സഹായിക്കണമെന്നുമാണ് ക്ഷേത്രഭരണ സമിതിയുടെ ആവശ്യം.

Share to

Leave a Reply

Your email address will not be published. Required fields are marked *