
Perinthalmanna Radio
Date: 27-12-2022
പെരിന്തൽമണ്ണ: നവകേരളം കർമ പദ്ധതി രണ്ടിന്റെ ഭാഗമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സജ്ജീ കരിക്കാൻ 70 ലക്ഷം രൂപയും ടോയ്ലറ്റ് നവീകരിക്കാൻ 40 ലക്ഷം രൂപയും അടക്കം അഞ്ചു കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ടെന്ന് എം. കെ. റഫീഖ പറഞ്ഞു.
കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാ പഞ്ചായത്തംഗങ്ങളായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ഷഹർബാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എച്ച്.എം.സി. അംഗങ്ങൾ, സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
