പെരിന്തൽമണ്ണയിൽ 1.25 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി

Share to

Perinthalmanna Radio
Date: 28-12-2022

പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.25 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജ് സൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപ, ചെറുകര ഇ.ആർ. സ്മാരക മിനിസ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം, കാര ജി.എൽ.പി. സ്‌കൂൾ കെട്ടിട നിർമാണത്തിന് 40 ലക്ഷം, പെരിന്തൽമണ്ണ നഗരസഭയിലെ പെലക്കാട് കുന്നുമ്മൽചോല റോഡിന് പത്ത് ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. എം.എൽ.എ.യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂർക്കാട് പാറ -പുതുച്ചിറ-പടിഞ്ഞാറേപ്പാടം റോഡ് (22 ലക്ഷം), ആട്ടീരി റയിലുംകര റോഡ് (10 ലക്ഷം), പട്ടിക്കുന്ന് പരിയാപുരം റോഡ് (15 ലക്ഷം), വടക്കേകര ഇഞ്ചിപ്പുല്ല് റോഡ് (3 ലക്ഷം) , മുണ്ടോതുരുത്തിപ്പറമ്പ് ഏറാംതോട് റോഡ് (2 ലക്ഷം)എന്നീ റോഡുകൾക്കാണ് ഭരണാനുമതി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *