സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിൽ നഗരസഭാ കൗൺസിലിന് രണ്ടാം വാർഷികം

Share to

Perinthalmanna Radio
Date: 30-12-2022

പെരിന്തൽമണ്ണ: പാതി വഴിയിലായ പദ്ധതികൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും നടുവിൽ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലിന് രണ്ടാം വാർഷികം. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് തുടക്കമിട്ട ഇൻഡോർ മാർക്കറ്റ്, നഗരസഭാ ടൗൺഹാൾ, ആയുർവേദ ആശുപത്രി കെട്ടിടം തുടങ്ങിയ പ്രധാന പദ്ധതികൾ പാതി വഴിയിൽ തന്നെയാണ്. ടൗൺ ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബൈപാസ് ജൂബിലി അപ്രോച്ച് റോഡ് ഉൾപ്പെടെ നഗരത്തിലെ പല റോഡുകളും തകർന്നു കിടക്കുകയാണ്.

വാർഡുകളിൽ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് തകർന്ന റോഡുകളിൽ മാത്രമാണ് ഈ കാലയളവിൽ അറ്റകുറ്റപ്പണി നടന്നത്. നഗരസഭയുടെ ഇൻഡോർ മാർക്കറ്റിൽ മുറി വാഗ്ദാനം ചെയ്ത് 20 കോടിയിലേറെ രൂപ നിക്ഷേപം നടത്തിയ വ്യാപാരികൾ സമരത്തിനും നിയമ നടപടികൾക്കും ഒരുങ്ങുകയാണ്.

അതിനിടെ പ്രതിസന്ധിയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ കേരള ബാങ്കിൽ നിന്ന് വായ്പ  എടുക്കാനുള്ള നഗരസഭയുടെ ശ്രമം ഇതു വരെയും പൂർണമായിട്ടുമില്ല. കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷൻ പി.ഷാജി കേക്ക് മുറിച്ചു കൊണ്ടായിരുന്നു വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *