പെരിന്തൽമണ്ണ നഗരസഭയിലെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിക്ക് തുടക്കമായി

Share to

Perinthalmanna Radio
Date: 01-01-2023

പെരിന്തൽമണ്ണ: നഗരസഭയിലെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ഷാജി നിർവഹിച്ചു. പദ്ധതിയുടെ ഗുണഭോക്താവായ പാതായ്ക്കരയിലെ കർഷകൻ അഷ്റഫ് ആറങ്ങോടന്റെ വീട്ടുവളപ്പിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ സെക്രട്ടറി   മിത്രൻ.ജി.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുണ്ടുമ്മൽ ഹനീഫ, കൗൺസിലർ സീനത്ത് ഷാനവാസ്, സമീപ വാസികളായ  കർഷകരും പൗര പ്രമുഖരും അക്വാകൾച്ചർ പ്രമോട്ടർ അബ്ദുൽ നവാസ് എന്നിവർ സന്നിഹിതരായി. സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് മുറ്റത്തൊരു മീൻതോട്ടം.
അര സെന്റ് സ്ഥലമുള്ളവർക്ക് സ്വന്തമായി മത്സ്യ കൃഷിയാരംഭിക്കാം. ഒന്നര മീറ്റർ ആഴവും 20 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ട്ടാർപ്പോളിൻ ട്ടാങ്കിൽ പമ്പ് സെറ്റ് ഉൾപ്പെടെയുള്ള സംവിധാനത്തോടെ ആണ് മീൻ തോട്ടം ഒരുക്കേണ്ടത്. മീൻ തോട്ടത്തിലേക്ക് ആവശ്യമായ മത്സ്യങ്ങളെ ഫിഷറീസ് വകുപ്പ് നൽകും. 20000 രൂപയാണ് മീൻതോട്ട നിർമാണ ചിലവ് പ്രതീക്ഷിക്കുന്നത്. ജനറൽ വിഭാഗത്തിന് 40% വും എസ്.സി വിഭാഗത്തിന് 75% വും പദ്ധതിയുടെ ഭാഗമായി സബ്‌സിഡി ലഭിക്കും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *