
Perinthalmanna Radio
Date: 04-01-2023
പെരിന്തൽമണ്ണ: നഗരസഭയിൽ മൂന്ന് കൊല്ലക്കാലമായി വാടക വീടുകളിൽ കഴിയുന്ന നൂറിൽ പരം എസ് സി കുടുംബങ്ങളുടെ സ്നേഹ ഭവനം പദ്ധതി ഇന്നും പൂർത്തീകരിക്കാൻ കഴിയാതെ വളരെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. അതിനു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപെട്ട് കൊണ്ടും ലൈഫ് മിഷൻ ഭവന പദ്ധധിയിലെ ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമാണം പൂർത്തീകരിച്ച നാലാം ഘഡു ഇതു വരെയും അനുവദിക്കാത്ത ആളുകളുടെ ബാക്കി സംഖ്യ അനുവദിച്ചു കൊടുക്കുക, ലൈഫ് മിഷൻ പദ്ധതി രണ്ടാം ഘട്ടത്തിൽ പാസാക്കിയ മുഴുവൻ ആളുകൾക്കും ഒന്നാം ഘഡു അനുവദിക്കുക, നഗര സഭ ഹൈടെക് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവർത്തനം ഉടൻ പൂർത്തികരിക്കുക, ടൗൺഹാൾ നിർമാണ പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുക, ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ ശ്വാചനിയാവസ്ഥക്ക് ഉടൻ പരിഹരിഹാരം കാണുക, നഗരസഭയിലെ പൊട്ടി തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി റിപ്പയർ ചെയ്തു ഗതാഗത യോഗ്യമാക്കുക, രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ ഇന്ന് ഉപരോധ സമരം സംഘടിപ്പിച്ചു. ഉപരോധ സമരം പെരിന്തൽമണ്ണ മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പടിഞ്ഞാറേതിൽ ബഷീർ ഉത്ഘാടനം ചെയ്തു. പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു,
പത്തത്ത് ജാഫർ സ്വാഗതവും പറഞ്ഞു. കൗൺസിലർ മാരായ താമരത്തു സലീം, മുഹമ്മദ് സുനിൽ, ഹുസ്സൈൻ റിയാസ്, ഹുസൈനാ നാസർ, കൃഷ്ണ പ്രിയ, സജ്‌ന ഷൈജൽ, തസ്നീമ ഫിറോസ്, ശ്രീജിഷ, നിഷാ സുബൈർ
എന്നിവർ ഉപരോധ സമരത്തിൽ
പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
