കൂളറിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Share to

Perinthalmanna Radio
Date: 09-01-2023

പെരിന്തൽമണ്ണ: കൂളറിനുള്ളിലെ ഭാഗങ്ങൾ നീക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന 12 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി.

ചെറുകര പുളിങ്കാവ് പള്ളത്തൊടി അബ്ദുൾ മുജീബ്(39), തൃശ്ശൂർ വരന്തരപ്പള്ളി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ സി. അലവിയും പ്രത്യേക സംഘവുംചേർന്ന് പിടികൂടിയത്.

രഹസ്യവിവരത്തെത്തുടർന്നുള്ള പരിശോധനയിൽ ഞായറാഴ്ച ചെറുകര റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. കൂളറിന്റെ ഉൾഭാഗത്തെ സാമഗ്രികൾ അഴിച്ചുമാറ്റി ഗന്ധം പുറത്തുവരാത്ത വിധം പാക്ക് ചെയ്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. . പിടിയിലായവർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ, ജൂനിയർ എസ്.ഐ. തുളസി, എ.എസ്.ഐ. ബൈജു, സി.പി.ഒ. സൽമാൻ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *