പെരിന്തൽമണ്ണ അൽഫോൺസ ദേവാലയ തിരുനാൾ കൊടിയേറി

Share to

Perinthalmanna Radio
Date: 04-02-2023

പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൺസ ഫൊറോന ദേവാലയത്തിൽ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം തുടങ്ങി. വികാരി ഫാ. ആന്റണി കാരിക്കുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് വിശുദ്ധ കുർബാനയുണ്ടായി. ശനിയാഴ്ച വൈകീട്ട് 4.45-ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് താമരശേരി രൂപത മതബോധന ഡയറക്ടർ ഫാ. രാജേഷ് പള്ളിക്കാവയലിൽ കാർമികത്വം വഹിക്കും. ഇടവക ദിനാഘോഷവും സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാനയുണ്ടാകും. വൈകീട്ട് നാലരയ്ക്ക് തിരുനാൾ കുർബാനയ്ക്ക് ഫാ. ഷോബി ചെട്ടിയത്ത് കാർമികത്വം വഹിക്കും. ഫാ. ജിൽസൻ തയ്യിൽ വചനസന്ദേശം നൽകും. ഏഴിന് വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം നടക്കും. തിങ്കളാഴ്ച മരിച്ചവരുടെ ഓർമദിനാചരണവും സെമിത്തേരി സന്ദർശനവും ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *