
Perinthalmanna Radio
Date: 08-02-2023
പെരിന്തൽമണ്ണ: ലോക അർബുദ ദിനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ കുടുംബശ്രീ-അയൽക്കൂട്ട പ്രവർത്തകർക്ക് അർബുദ പ്രതിരോധ പരിചരണ ബോധവത്കരണ സെമിനാർ നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് ഉദ്ഘാടനം ചെയ്തു. ഡോ. നിലാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിവിധ ചികിത്സാരീതിയെപ്പറ്റിയും പ്രതിരോധസംവിധാനങ്ങളെക്കുറിച്ചും ഡോ. കൃഷ്ണദാസ് എളേടത്ത്, ജില്ലാ ആശുപത്രി സാന്ത്വനപരിചരണ വിഭാഗത്തിലെ ശ്രീജ ജയൻ എന്നിവർ ക്ലാസെടുത്തു.
ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലേക്ക് ഫർണിച്ചറുകൾ, വോൾഫാൻ, രോഗികൾക്ക് ആശ്വാസം പകരാൻ മ്യൂസിക് സിസ്റ്റം എന്നിവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവിനും ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗായത്രിക്കും പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഡോ. അബൂബക്കർ തയ്യിലിന്റെ നേതൃത്വത്തിൽ കൈമാറി.
നഗരസഭാംഗം അഡ്വ. ഷാൻസി നന്ദകുമാർ, സി.ഡി.എസ്. അധ്യക്ഷ വി.കെ. വിജയ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, പി.പി. സൈതലവി, കുറ്റീരി മാനുപ്പ, യൂസഫ് രാമപുരം, നദീറ ഹമീദ്, കെ.പി.എം. സക്കീർ, കെ.പി. ഷൈജൽ, പി.പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
