പെരിന്തൽമണ്ണയിൽ ഹൈമാസ്റ്റ് ലൈറ്റുകൾക്കുള്ള ടെൻഡർ റദ്ദാക്കി

Share to

Perinthalmanna Radio
Date: 23-02-2023

പെരിന്തൽമണ്ണ: പൊതുമരാമത്ത് അംഗീകാരമില്ലാത്തയാൾക്ക് ടെൻഡർ നൽകിയെന്ന പരാതിയെത്തുടർന്ന് നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നഗരസഭ നൽകിയ ടെൻഡർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കുന്നതിന് നഗരസഭാധ്യക്ഷൻ മുൻകൂർ അനുമതി നൽകിയത് കൗൺസിൽ യോഗം അംഗീകരിച്ചു.

ആദ്യം മൂന്നുപേർ പങ്കെടുത്ത ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തയാൾക്ക് ടെൻഡർ നൽകിയിരുന്നു. എന്നാൽ ഇയാൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ടെൻഡറിൽ പങ്കെടുത്ത അംഗീകൃത ലൈസൻസുള്ളയാളാണ് പരാതി നൽകിയത്. ഇയാൾ വിഷയത്തിൽ കോടതിയെയും സമീപിച്ചിരുന്നു. ഇതോടെയാണ് ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.

പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എം.എൽ.എ. ഫണ്ടിൽ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി തുക നഗരസഭ അടയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ കത്തിൽ നിയമോപദേശംതേടാനും യോഗം തീരുമാനിച്ചു.

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വാർഷിക കർമപദ്ധതിയും ലേബർ ബജറ്റും കൗൺസിൽ അംഗീകരിച്ചു. നഗരസഭയിലെ ഗവ. എൽ.പി. സ്കൂളുകളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് ആവശ്യമായ തുക തനത് ഫണ്ടിൽ ഉൾപ്പെടുത്തി നൽകും. വകയിരുത്തിയ ഒൻപതുലക്ഷം ജനുവരിയോടെ തീർന്നതായും മൂന്നുലക്ഷം കൂടി അനുവദിക്കണമെന്നുമുള്ള നിർവഹണ ഉദ്യോഗസ്ഥന്റെ അപേക്ഷയിലാണ് നടപടി. യോഗത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *