Perinthalmanna Radio
Date: 09-03-2023
മലപ്പുറം: എസ്എസ്എൽസി പരീക്ഷ എഴുതാൻ 77,972 വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്. 295 കേന്ദ്രങ്ങളിലായി 39,650 ആൺകുട്ടികളും 38,322 പെൺ കുട്ടികളുമാണു പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ 27,927 പേരും എയ്ഡഡിൽ 43,590 പേരും അൺ എയ്ഡഡിൽ 6,455 പേരും പരീക്ഷ എഴുതും. 295 പരീക്ഷാ കേന്ദ്രങ്ങളിൽ 106 സർക്കാർ, 85 എയ്ഡഡ്, 104 അൺ എയ്ഡഡ് സ്കൂളുകളാണ്. വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണു കൂടുതൽ പേർ പരീക്ഷ എഴുതുന്നത്; 27,299 (ആൺ– 13,879, പെൺ–13,420).
മറ്റു വിദ്യാഭ്യാസ ജില്ലകൾ: തിരൂരങ്ങാടി– 19,121 (ആൺ: 9756, പെൺ–9365), വണ്ടൂർ– 15,801 (ആൺ– 8,004, പെൺ–7,797), തിരൂർ– 15,751 (ആൺ: 8011, പെൺ: 7740) പേരും പരീക്ഷ എഴുതും.പരീക്ഷാ ചുമതലകൾക്കായി ജില്ലയിൽ 295 ചീഫ് സൂപ്രണ്ടുമാരെയും 5,434 ഇൻവിജിലേറ്റർമാരെയും 230 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറുകൾ പ ബാങ്ക്, ട്രഷറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടോടെ പരീക്ഷാ ചീഫ് സൂപ്രണ്ടുമാർക്കു കൈമാറും. എടരിക്കോട് പികെഎം എംഎച്ച്എസ്എസിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്–1876 പേർ. രണ്ടത്താണി അൽമാനാർ എച്ച്എസാണ് ഏറ്റവും കുറച്ചു കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത്– രണ്ടു പേർ. 4,954 പേർ സഹായിയെ ഉപയോഗിച്ചാണു പരീക്ഷ എഴുതുക. രാവിലെ 9.30ന് ആരംഭിക്കും. ഈ മാസം 29ന് അവസാനിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ